Why Kriya Yoga

Why Kriya Yoga

“ Meditate , Meditate , Meditate”

The True follower of Kriya Yoga is the highest Yogi.

Kriya Yoga is the greatest spiritual technique ever developed in man’s search for the infinite.

It gives mathematical results.

It is the scientific technique for soul culture and the common highway of all religions.

It is a complete knowledge leading to God realization/ Moksha.

“ The state in which the knower, known and knowledge becomes one that only is the state of science. This is the true devotion or true knowledge”

 

Introduction

The Yogis of olden times found that the secret to experience the union ( union with our soul and union of our soul with the cosmic consciousness) lies in the mastery of our breath. Yoga is the union. Kriya Yoga literally means we find God in every activity we do.

The Kriya Yogi mentally  revolves the life force around the chakras by a special Pranayama technique, resulting in quick human evolution ( the spinal chakras correspond to the Zodiac) and the mind is stilled and the life force is freed from many body activities ( like heart pumping ) and the freed energy is reserved for higher purposes.

The slow, long and deep Kriya breathing techniques decarbonize and oxygenate our body cells and brain, increasing the Pranic levels, resulting in Sushumna breathing which activates the astral cerebrospinal centres and it spiritualizes our body.

By steady Kriya practice for a long time under the guidance of a qualified Guru, our body gets continuously charged with Prana shakti , gets astrally transformed to resonate with the voltage of the Cosmic consciousness.

We can experience true permanent bliss and absolute joy, which we never get in the material world, through Kriya meditation.  We get totally absorbed within. We will find ourselves in the holy company of the blissful God within us and  develop deep love and devotion.

Advantages of Kriya Yoga ( for a long term daily practitioner)

* Spiritual Progress – easing of Karmic baggage , Moksha

* Mind control – Stress relief , freedom from fear, happiness.

* Cerebral progress – improved memory , intellect , grasping ability

* Personality development – quick decision making skills, better productivity, multi-tasking capabilities

* Neuro plasticity –  our neutral networks in the brain get reprogrammed, our old bad habits ( samskaras)  change, new positive habits develop, our desires get reduced

'ധ്യാനിക്കുക, ധ്യാനിക്കുക, ധ്യാനിക്കുക'

  • ക്രിയാ യോഗയുടെ യഥാര്‍ത്ഥ അനുയായിയാണ് ഏററവും ഉയര്‍ന്ന യോഗി.
  • അനന്തമായതിനെ സ്വയം സാക്ഷാത്കരിക്കാനുളള ഏറ്റവും ഉയര്‍ന്ന ആത്മീയ സാങ്കേതിക വിദ്യയാണ് ക്രിയാ യോഗ. അത് ഗണിതപരമായ ഫലങ്ങള്‍ നല്‍കുന്നു
  • അത് ആത്മസംസ്‌ക്കരണത്തിനുളള ശാസ്ത്രീയമായ പരിശീലന സമ്പ്രദായവും എല്ലാ മതങ്ങളുടെ പൊതുപാതയുമാണ്.
  • ക്രിയാ യോഗ ഈശ്വരസാക്ഷാത്കാരത്തിനുളള (മോക്ഷം) പൂര്‍ണ്ണവിദ്യയാണ്.
  • അറിവും അറിയുന്നവനും അറിയപ്പെടുതും എല്ലാം ലയിച്ച് ഒന്നായി തീരുന്ന ആ അവസ്ഥമാത്രമാണ് ശാസ്ത്രത്തിന്റെ തലം. ഇതാണ് യഥാര്‍ത്ഥ ഭക്തി അഥവാ യഥാര്‍ത്ഥ ജ്ഞാനം'

ഐക്യത്തെ അനുഭവിക്കാനുളള രഹസ്യം (നമ്മളും നമ്മുടെ ആത്മാവുമായുളള ഐക്യവും, പ്രപഞ്ചബോധവുമായി നമ്മുടെ ആത്മാവിന്റെ ഐക്യവും) ശ്വസനത്തിന്റെ നിയന്ത്രണത്തില്‍ നിന്നുമാണ് ലഭിക്കുതെന്ന് പുരാതന കാലത്തെ യോഗികള്‍ കണ്ടെത്തി. യോഗയാണ് ഐക്യപ്പെടുത്തുന്നത്. ക്രിയാ യോഗ എന്നാല്‍ നാം ചെയ്യു എല്ലാ പ്രവൃത്തികളിലും ദൈവത്തെ കണ്ടെത്തുക എന്നാണ് അര്‍ത്ഥമാക്കുന്നത്.

ക്രിയാ യോഗി നട്ടെല്ലിലെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ക്കു ചുറ്റും ജീവത്ശക്തിയെ ഒരു പ്രത്യേക പ്രാണായാമ ക്രമത്തിലുടെ മാനസികമായി ഭ്രമണം ചെയ്യിപ്പിക്കുന്നു. അതിന്റെ ഫലമായി ദ്രുതഗതിയിലുളള ആത്മീയ പരിണാമം ഉണ്ടാവുകയും ( സുഷ്മനാ ചക്രങ്ങള്‍ രാശിചക്രത്തോട് സാദൃശ്യപ്പെട്ടിരിക്കുന്നു) മനസ്സ് നിശ്ചലമാവുകയും ജീവശക്തി പല ശരീര പ്രവര്‍ത്തനങ്ങളില്‍ നിന്നും സ്വതന്ത്രമാവുകയും ചെയ്യുന്നു (ഹാര്‍ട്ട് പമ്പിംഗ് പോലുളളവ). അങ്ങിനെ സ്വതന്ത്രമായ പ്രാണോര്‍ജ്ജം ഉയര്‍ന്ന ആവശ്യങ്ങള്‍ക്കായി നീക്കി വയ്ക്കപ്പെടുന്നു.

മന്ദഗതിയിലുളളതും നീളമേറിയതും ആഴത്തിലുളളതുമായ ക്രിയ ശ്വസനരീതികള്‍ നമ്മുടെ ശരീര കോശങ്ങളെ ഡീ കാര്‍ബണൈസ് ചെയ്യുകയും കൂടുതല്‍ ഓക്‌സിജന്‍ നല്‍കുകയും പ്രാണിക് അളവ് വര്‍ദ്ധിപ്പിക്കുകയും തത്ഫലമായി സുഷുമ്‌ന ഉണരുകയും സൂക്ഷ്മ സെറിബ്രോസ്‌പൈനല്‍ കേന്ദ്രങ്ങളെ സജീവമാക്കുകയും ശരീരത്തെ ആത്മീയമാക്കുകയും ചെയ്യുന്നു.

ഒരു ഗുരുവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വളരെക്കാലം നീണ്ടുനില്‍ക്കു ക്രിയാ പരിശീലനത്തിലൂടെ നമ്മുടെ ശരീരം പ്രാണശക്തിയില്‍ തുടര്‍ച്ചയായി ചാര്‍ജ്ജ് ചെയ്യപ്പെടുകയും പ്രപഞ്ച ബോധത്തിന്റെ ശക്തി നമ്മളില്‍ പ്രതിധ്വനിക്കുതായി അനുഭവപ്പെടുകയും ചെയ്യുന്നു.

സ്ഥിരമായ ക്രിയാ ധ്യാനത്തിലൂടെ ഭൗതിക ലോകത്ത് ലഭിക്കാത്ത യഥാര്‍ത്ഥത്തിലുളള ശാശ്വതമായ ആനന്ദവും സമ്പൂര്‍ണ്ണ സന്തോഷവും നമുക്ക് അനുഭവിക്കാന്‍ കഴിയും. നാം പൂര്‍ണ്ണമായും അന്തര്‍മുഖരായി ഉളളില്‍ ലയിച്ചു ചേരുന്നു. നമ്മിലെ ആനന്ദദായകമായ ദൈവത്തിന്റെ കണിക കണ്ടെത്തുകയും അഗാധമായ സ്‌നേഹവും ഭക്തിയും അനുഭവപ്പെടുകയും ചെയ്യുന്നു.

ക്രിയാ യോഗയുടെ പ്രയോജനങ്ങള്‍ (ദീര്‍ഘകാല ദൈനം ദിന പരിശീലകന്)

  • ആത്മീയ പുരോഗതി - പ്രാരാബ്ധ കര്‍മ്മത്തിന്റെ പ്രഭാവം കുറയുന്നു.
  • മോക്ഷദായകം
  • മനസ്സിന്റെ നിയന്ത്രണം - ചിന്തകളുടെ കുറവ്, സമ്മര്‍ദ്ദം ഒഴിവാക്കല്‍, ഭയത്തില്‍ നിന്നുളള സ്വാതന്ത്ര്യം, വാക്കുകള്‍കൊണ്ട് വിവരിക്കാനാവാത്ത സന്തോഷം, തൃപ്തി
  • മസ്തിഷ്‌കത്തിന്റെ പുരോഗതി - മെച്ചപ്പെട്ട ഓര്‍മ്മശക്തി, ബുദ്ധി, ഗ്രഹിക്കാനുളള കഴിവ്
  • വ്യക്തിത്ത്വവികസനം - വേഗത്തില്‍ തീരുമാനങ്ങളെടുക്കുന്നതിനുളള കഴിവുകള്‍, മികച്ച കാര്യക്ഷമത, പല ജോലികള്‍ ഒന്നിച്ച് ചെയ്യാനുളള കഴിവുകള്‍
  • ന്യൂറോ പ്ലാസ്റ്റിസിറ്റി- തലച്ചോറിലെ ഞരമ്പുകളുടെ ശ്യംഖല പുനര്‍നിര്‍മ്മിക്കപ്പെടുന്നു. നമ്മുടെ മോശം ശീലങ്ങള്‍ (സംസ്‌കാരങ്ങള്‍) മാറുന്നു. പുതിയ നല്ല ശീലങ്ങള്‍ വികസിക്കുന്നു. നമ്മുടെ ആഗ്രഹങ്ങള്‍ കുറയുന്നു.


Kriya Yoga – Kerala Centre,

( Registered Trust)
Address :  43/ 545 (7), Vaishnavi, Chunnambuthara, Vadakkanthara, Palakkad , Pin 678012, Kerala
Cell + whats app nos:  0091 9747906400/ 8056221600/ 9447541711 / 6360064763
Scroll to Top