In the words of our beloved Gurudev, Paramamhasa Hariharananda Giri : “My whole life has been dedicated to serving people. As Hariharananda, I give medicines and services to the sick, food to the hungry, education to children, courage to the depressed and spiritual guidance to those who ask. Each human being is the living presence of God. Service to mankind is service to God. To dedicate one’s life for the benefit of others is real service. Please serve people with love and devotion. This is real service to God and Gurus.” The real objective of the Mission is to fulfill these words of our beloved Gurudev.
Prajnana Mission was formally registered on 12-02-1999 under the Registration of Societies Act 1860 and the Jagatpur Ashram founded by our beloved Guruji became the headquarters of Prajnana Mission. Since then the Mission has been striving to fulfill the wishes of our beloved Gurudev. The Mission is engaged in four major activities for the welfare of mankind in general.
The Kriya Yoga Dhyana Kendra Kerala ( KYDKK) , under Prajnana Mission, was formally registered as a charitable Trust on 01-07-2019 with the registered office at Palakkad to cater to the Kriya Yoga propagation and the charitable activities based in Kerala.
OUR SPIRITUAL FOUNDATION
An important activity of the Mission is the dissemination of the ancient yogic science of Kriya Yoga and the teachings of an illustrious lineage of Masters of Kriya Yoga. The age old tradition of Kriya Yoga has been practiced by seers, saints, and sages since time immemorial. People practiced Kriya Yoga in the Satya Yuga (Age of Truth) when there was no religion. It is therefore not surprising that Kriya Yoga meditation, directly or indirectly, finds a mention in all the major scriptures of the world.
The technique of Kriya Yoga meditation is open to all sincere seekers irrespective of their nationality, religion, gender or age. The practice of Kriya Yoga is aimed at the all-round development of individuals helping them to unlock their infinite potential hidden within.
EDUCATION
The Mission funds and manages Hariharananda Balashram, a free residential school affiliated to the CBSE for the destitute children of the state of Odisha. Every year the school takes in 40 such students at the entry level and around 500 students are in rolls from Nursery to class 10.
HEALTH CARE
The third major activity is running of the Hariharananda Charitable Health Centers which provide free general health and dental services in its OPD centers at Balighai, Puri district and Bhisindipur, West Medinipur district and subsidized general health and dental services at it Jagatpur OPD center in Cuttack District. Besides these OPDs, the Mission also carries out free mobile general health camps, specialized camps and dental camps in urban slums and rural areas and Village Health Projects in various areas that has little or no access to medical facilities.
RELIEF
The Mission provides relief to victims of natural calamities such as flood and fire accidents. In some cases it also rebuilds their homes thus helping them in their struggle to come back to their usual way of life.
Following the catastrophic flood and natural disaster of 2018 in Kerala, rice and construction materials were distributed in the Idukki district and we took part in the building of homes for tribals in the Wayanad district. After the severe cyclone Phani struck the Puri part of Orissa in April 2019, the Mission was actively involved in providing food and relief materials and built many homes for those whose houses were destroyed by cyclone.
Besides the above mentioned operations, the Mission also carries out other activities for the benefit of the poor and needy.
നമ്മുടെ പ്രിയപ്പെട്ട ഗുരുദേവന്‍ പരമഹംസ ഹരിഹരാനന്ദയുടെ വാക്കുകളില്‍ 'എന്റെ ജീവിതം മുഴുവന്‍ ലോക സേവനത്തിനായി സമര്‍പ്പിച്ചിരിക്കുന്നു. ഹരിഹരാനന്ദ എന്ന നിലയില്‍ ഞാന്‍ രോഗികള്‍ക്ക് മരുന്നുകളും സേവനങ്ങളും വിശക്കുവര്‍ക്ക് ഭക്ഷണവും കുട്ടികള്‍ക്ക് വിദ്യാഭ്യാസവും വിഷാദരോഗികള്‍ക്ക് ധൈര്യവും ചോദിക്കുന്നവര്‍ക്ക് ആത്മീയ മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്നു. ഓരോ മനുഷ്യനും ദൈവത്തിന്റെ ജീവനുളള സാന്നിദ്ധ്യമാണ്. മനുഷ്യരെ സഹായിക്കുന്നത് ദൈവത്തെ സേവിക്കുന്നതിനു തുല്യമാണ്. ഒരാളുടെ ജീവിതം മറ്റുളളവരുടെ പ്രയോജനത്തിനായി സമര്‍പ്പിക്കുക എന്നത് യഥാര്‍ത്ഥ സേവനമാണ്. സ്‌നേഹത്തോടും ഭക്തിയോടും കൂടി ആളുകളെ സേവിക്കുക' ഗുരുദേവന്റെ ഈ വാക്കുകള്‍ നിറവേറ്റുക എതാണ് മിഷന്റെ യഥാര്‍ത്ഥ ലക്ഷ്യം.
ഒറീസ്സയിലെ ജഗത്പൂര്‍ ആശ്രമം ആസ്ഥാനമായി 12.02.1999 ല്‍ 1860 ലെ രജിസ്‌ട്രേഷന്‍ ഓഫ് സൊസൈറ്റീസ് ആക്ട് പ്രകാരം പ്രജ്ഞാന മിഷന്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അന്നുമുതല്‍ പ്രിയപ്പെട്ട ഗുരുദേവന്റെ ആഗ്രഹങ്ങള്‍ നിറവേറ്റുവാന്‍ മിഷന്‍ ശ്രമിക്കുന്നു.
പാലക്കാട് ആസ്ഥാനമായി കേരളത്തിലെ ക്രിയാ യോഗ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുമായി പ്രജ്ഞാനമിഷന്റെ കീഴില്‍ ക്രിയാ യോഗ ധ്യാന കേന്ദ്ര കേരള (ഗഥഉഗഗ) 01.07.2019 ല്‍ ഒരു ചാരിററബിള്‍ ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
ഞങ്ങളുടെ ആത്മീയ അടിത്തറ
പുരാതനവും ദിവ്യവുമായ ക്രിയാ യോഗയുടെ പ്രചരണവും വിശിഷ്ടമായ ഗുരുപരമ്പരയിലൂടെ പകര്‍ന്നുകിട്ടിയ ശ്രേഷ്ഠമായ ജ്ഞാനത്തിന്റെ ശിക്ഷണവുമാണ് പ്രജ്ഞാന മിഷന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ചിലത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ദാര്‍ശനികരും മഹര്‍ഷിമാരും ഇത് പരിശീലിച്ചിരുന്നു. മതങ്ങളുടെ ആവിര്‍ഭാവ ത്തിനുമുമ്പ് സത്യയുഗത്തില്‍ ക്രിയാ യോഗ പ്രചാരത്തി ലുണ്ടായിരുു. അതുകൊണ്ട്, പുരാതന ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങളില്‍ ഈ യോഗയെക്കുറിച്ച് പ്രത്യക്ഷമായോ പരോക്ഷമായോ പരാമര്‍ശങ്ങളുണ്ടെന്നുളള വസ്തുത അത്ഭുതപ്പെടുത്തുന്ന കാര്യമല്ല.
ക്രിയാ ധ്യാനത്തിന്റെ സാങ്കേതികത ദേശം, മതം, ലിംഗം, പ്രായം എന്നിവയ്ക്കപ്പുറത്ത് എല്ലാ മനുഷ്യര്‍ക്കും ലഭ്യമാണ്. യുഗാന്തരങ്ങളായി മനുഷ്യരാശിയുടെ പൊതുസ്വത്താണ് ഈ ആത്മവിദ്യ. അും ഇും മതനിരപേക്ഷമാണ് അത്. പരിമിതമായതിനെക്കൊണ്ട് അപരിമിതമായ നമ്മുടെ അസ്തിത്ത്വത്തെ തിരിച്ചറിയുക എന്ന നമ്മുടെ ജീവിത ലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ സഹായിക്കു ജ്ഞാനമാണ് ക്രിയാ യോഗ.
വിദ്യാഭ്യാസം
പ്രജ്ഞാന മിഷന്റെ കീഴില്‍ നിരാലംബരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുതിനായി ഹരിഹരാനന്ദ ബാലാശ്രം എന്ന പേരില്‍ സി.ബി.എസ്.ഇ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നടത്തപ്പെടുന്നു. നഴ്‌സറി മുതല്‍ 10-ാം ക്ലാസ്സുവരെ 500 കുട്ടികള്‍ പഠിക്കുന്നു.
ആരോഗ്യപരിപാലനം
ഒറീസ്സയിലെ വിവിധ ജില്ലകളില്‍ ഹരിഹരാനന്ദ ചാരിറ്റബിള്‍ ആരോഗ്യ കേന്ദ്രങ്ങള്‍ മുഖേന സൗജന്യ പൊതുജനാരോഗ്യ, ദന്ത സേവനങ്ങള്‍ ലഭ്യമാക്കുന്നു. വിദൂരമായ ഗ്രാമപ്രദേങ്ങളിലും ചേരികളിലും മൊബൈല്‍ ഡിസ്‌പെന്‍സറികള്‍ ഉപയോഗിച്ച് സൗജന്യ വൈദ്യ സഹായ ക്യാമ്പുകള്‍ പതിവായി സംഘടിപ്പിക്കുന്നുണ്ട്.
ദുരന്ത നിവാരണം
പ്രകൃതിദുരന്തങ്ങളായ വെള്ളപ്പൊക്കം, ചുഴലിക്കാററ്, അഗ്നിമൂലമുളള അപകടങ്ങള്‍ എന്നിവയ്ക്ക് ഇരയായവര്‍ക്ക് വീടുകള്‍ പുനര്‍ നിര്‍മ്മിച്ച് നല്‍കുകയും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുവാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നു.
കേരളത്തിലെ 2018 ലെ മഹാ പ്രളയത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ അരിയും സിമന്റ്, കല്ല്, മണല്‍ തുടങ്ങിയ നിര്‍മ്മാണ സാമഗ്രികള്‍ വിതരണം ചെയ്യുകയും വയനാട്ടില്‍ ആദിവാസി ഊരില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതില്‍ ഭാഗഭാക്കാവുകയും ചെയ്തിരുന്നു. മേല്‍പറഞ്ഞതു കൂടാതെ ദരിദ്രരുടേയും നിരാലംബരുടേയും പ്രയോജനത്തിനായി മിഷന്‍ മറ്റു പല പ്രവര്‍ത്തനങ്ങളും നടത്തുന്നു.