Selected Quotes
Selected Quotes
Nector drops – selected quotes from the Masters
തേന്‍മൊഴികള്‍ - ഗുരുക്കന്മാരുടെ തിരഞ്ഞെടുക്കപ്പെട്ട ഉദ്ധരണികള്‍
You attained this rare human birth. You have the desire for evolution. You have accepted the path of Yoga .Practise purity. Let all your perceptions be pure. Let all your thoughts be pure.Let all your activities be pure . The you are close to the goal – self realization is at hand.
...................................
നിങ്ങള്‍ ഈ അപൂര്‍വ്വ മനുഷ്യജന്മം നേടി. നിങ്ങള്‍ക്ക് പരിണാമത്തിനുളള ആഗ്രഹമുണ്ട്. നിങ്ങള്‍ യോഗയുടെ പാത സ്വീകരിച്ചു. നിര്‍മ്മലത പരിശീലിക്കുക. നിങ്ങളുടെ എല്ലാ ധാരണകളും ശുദ്ധമായിരിക്കട്ടെ. നിങ്ങളുടെ എല്ലാ ചിന്തകളും ശുദ്ധമായിരിക്കട്ടെ. നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ശുദ്ധമായിരിക്കട്ടെ. നിങ്ങള്‍ സ്വയം തിരിച്ചറിവ് എന്ന ലക്ഷ്യത്തോട് അടുക്കുന്നു.
പരമഹംസ പ്രജ്ഞാനാനന്ദ
We rarely think and act consciously. Animals have no choice and simply live by instinct.On the contrary, human beings should be conscious of whatever they are doing, because they do have a choice, discrimination, intelligence, and rationality. How to carry out all activities in consciousness? Spiritual life is a conscious lifestyle and it begins with conscious breathing. If you watch your breath and you are conscious of each inhalation and exhalation, you will be conscious of each thought and activity. Breath is constantly going in and out in the background of all your activities. If you are conscious of your breath, and if you constantly watch your breath, you will succeed in being conscious of all your thoughts and all your activities.
............................................
നാം അപൂര്‍വ്വമായി മാത്രം ചിന്തിക്കുകയും ബോധപൂര്‍വ്വം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മൃഗങ്ങള്‍ക്ക് മറ്റു വഴികളില്ല, സഹജ വാസനയോടെ ജീവിക്കുകയാണ്. നേരെ മറിച്ച് മനുഷ്യര്‍ക്ക് തങ്ങള്‍ ചെയ്യുതെന്തും ബോധത്തോട് കൂടിയായിരിക്കണം. കാരണം അതില്‍ ഒരു തിരഞ്ഞെടുപ്പും വിവേചനവും ബുദ്ധിയും യുക്തിയും ഉണ്ട്. ബോധത്തോടുകൂടി എല്ലാ പ്രവര്‍ത്തനങ്ങളും എങ്ങനെ നടത്താം? ആത്മീയ ജീവിതം ബോധപൂര്‍വ്വമായ ഒരു ജീവിത ശൈലിയാണ്. അതു ബോധപൂര്‍വ്വമായ ശ്വസനത്തോടെയാണ് ആരംഭിക്കുത്. നിങ്ങളുടെ ശ്വാസത്തെ നിരീക്ഷിക്കുകയും ശ്വസനത്തെക്കുറിച്ച് അറിയുന്നുണ്ടെങ്കില്‍ ഓരോചിന്തയേയും പ്രവര്‍ത്തിയേയും കുറിച്ച് നിങ്ങള്‍ ബോധവാനാകും. എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുമ്പോള്‍ ശ്വാസം നിരന്തരം അകത്തേക്കും പുറത്തേക്കും പോകുന്നു. നിങ്ങളുടെ ശ്വസനത്തെക്കുറിച്ച് നിങ്ങള്‍ അറിയുുമുണ്ടെങ്കില്‍, നിങ്ങളുടെ ശ്വാസം നിരന്തരം നിരീക്ഷിക്കുകയാ ണെങ്കില്‍, നിങ്ങളുടെ എല്ലാ ചിന്തകളെയും നിങ്ങളുടെ എല്ലാ പ്രവര്‍ത്തന ങ്ങളേയും കുറിച്ച് ബോധവാനാകുതില്‍ നിങ്ങള്‍ വിജയിക്കും.
പരമഹംസ പ്രജ്ഞാനാനന്ദ
Only by magnetizing your spine, you can change your life force into a radiant , all-accomplishing divine force which in turn hastens your mental, physical and intellectual regeneration and rejuvenation. You do not have to go to the astrologer or the palmist. Through Kriya yoga practice, each chakra is purified, giving you all-round development. Each chakra has an invisible counterpart in every body part, and if you practice daily and sincerely, you will achieve quick spiritual evolution.
....................................
നിങ്ങളുടെ നട്ടെല്ല് കാന്തികവല്‍ക്കരിക്കുതിലൂടെ മാത്രമേ നിങ്ങളുടെ ജീവിതശക്തിയെ പ്രസരിപ്പുള്ള എല്ലാം നിറവേറ്റുന്ന ദിവ്യശക്തിയായി മാറ്റാന്‍ കഴിയൂ. അത് നിങ്ങളുടെ മാനസികവും ശാരീരികവും ബൗദ്ധികവുമായ പുനരുജ്ജീവനം വേഗത്തിലാക്കുന്നു. നിങ്ങള്‍ ജ്യോതിഷിയുടെയോ കൈനോട്ടക്കാരന്റെയോ അടുത്തേക്ക് പേകേണ്ടതില്ല, ക്രിയാ യോഗ പരിശീലനത്തിലൂടെ ഓരോ ചക്രവും ശുദ്ധീകരിക്കപ്പെടുന്നു. ഇത് നിങ്ങള്‍ക്ക് സമഗ്ര വികസനം നല്‍കുന്നു. ഓരോ ചക്രത്തിനും ഓരോ ശരീരഭാഗത്തിലും അദൃശ്യമായ ഒരു പ്രതിരൂപമുണ്ട്. ദിവസവും ആത്മാര്‍ത്ഥമായി ക്രിയ പരിശീലിക്കുകയാണെങ്കില്‍, നിങ്ങള്‍ പെട്ടെന്ന് ആത്മീയ പരിണാമം കൈവരിക്കും.
പരമഹംസ ഹരിഹരാനന്ദ
Meditation is the science of God-realization. It is the most practical science in the world. Most people would want to meditate if they understood its value and experienced its beneficial effects. The ultimate object of meditation is to attain conscious awareness of God and of the soul's eternal oneness with Him. What achievement could be more purposeful and useful than to harness limited human faculties to realize the omnipresence and omnipotence of the Creator? God-realization bestows on the meditator the blessings of the Lord's peace, love, joy, power, and wisdom. Meditation utilizes concentration in its highest form. Concentration consists in freeing the attention from distractions and in focusing it on any thought in which one may be interested. Meditation is that special form of concentration in which the attention has been liberated from restlessness and is focused on God. Meditation, therefore, is concentration used to know God.
...................................................................................
ദൈവത്തെ സാക്ഷാത്കരിക്കുന്ന ശാസ്ത്രമാണ് ധ്യാനം. ലോകത്തിലെ ഏറ്റവും പ്രായോഗികമായ ശാസ്ത്രമാണിത്. മിക്ക ആളുകളും അതിന്റ മൂല്യം മനസ്സിലാക്കുകയും അതിന്റെ പ്രയോജനകരമായ ഫലങ്ങള്‍ അനുഭവിക്കുകയും ചെയ്യുമ്പോള്‍ ധ്യാനാവസ്ഥയിലായിരിക്കുവാന്‍ ആഗ്രഹിക്കുന്നു ധ്യാനത്തിന്റെ ആത്യന്തിക ലക്ഷ്യം ദൈവത്തെക്കുറിച്ചുളള ബോധപൂര്‍വ്വമായ അവബോധം നേടുക, ദൈവവുമായുളള ആത്മാവിന്റെ നിത്യ ഐക്യം അനുഭവിക്കുക എന്നിവയാണ്. പരിമിതമായ മനുഷ്യന്റെ കഴിവുകളെ ബലപ്പെടുത്തി അപരിമിതനും സര്‍വ്വശക്തനുമായ ദൈവത്തിനെ അറിയുതിലും അപ്പുറം എന്തു വിജയമാണ് നമുക്ക് വേണ്ടത്?. ധ്യാനത്തിലൂടെ ദൈവ സാക്ഷാത്ക്കാരം നേടുവര്‍ക്ക് സമാധാനം, സ്‌നേഹം, സന്തോഷം, ശക്തി, ജ്ഞാനം എിവയുടെ അനുഗ്രഹങ്ങള്‍ ലഭിക്കുുെ. ധ്യാനം ഏകാഗ്രതയെ അതിന്റെ ഉയര്‍ രൂപത്തില്‍ ഉപയോഗിക്കുുെ. വ്യതിചലനങ്ങളില്‍ നിന്ന് ശ്രദ്ധയെ പിന്‍തിരിപ്പിച്ച് ഒരാള്‍ക്ക് താല്‍പര്യമുളള ഏതൊരു ചിന്തയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഏകാഗ്രത ആവശ്യമുണ്ട്. ചുറ്റുപാടും സംഭവിക്കുന്ന കോലാഹലങ്ങളില്‍ നിന്ന് മനസ്സിനെ വിമോചിപ്പിച്ച് ദൈവത്തിങ്കല്‍ കേന്ദ്രീകരിക്കു പ്രത്യേകതരം ഏകാഗ്രതയാണ് ധ്യാനം. അതിനാല്‍ ദൈവത്തെ അറിയുവാനുളള ഏകാഗ്രതയാണ് ധ്യാനം.
പരമഹംസ യോഗാനന്ദ
Do you really want to be a yogi? Do you really want inner transformation? A piece of iron associated with magnet is changed into a magnet. It behaves like a magnet. If you really want the beauty of yoga, then be constantly associated with God. There is no separation between you and God. Can a wave ever think that it has a separate existence from the ocean ? The wave is born in the ocean, lives in the ocean, and ultimately merges in the ocean. Ocean and waves are one and always have been one. Perceive this Yoga, this unity, this association, identity and oneness with Him. Your everything is God. Every aspect of your life is God. Please follow your Master. Practice the technique of Kriya Yoga daily, regularly and sincerely. This technique is itself divine. It will make your more divine and realized.
................................................
നിങ്ങള്‍ക്ക് ശരിക്കും ഒരു യോഗിയാകാന്‍ ആഗ്രഹമുണ്ടോ? നിങ്ങള്‍ക്ക് ശരിക്കും ആന്തരിക പരിവര്‍ത്തനം ആഗ്രഹമുണ്ടോ? കാന്തവുമായി ബന്ധപ്പെട്ട ഇരുമ്പിന്റെ ഒരു ഭാഗം കാന്തമായി മാറുന്നു. ഇത് ഒരു കാന്തം പോലെ പ്രവര്‍ത്തിക്കുന്നു. യോഗയുടെ ഭംഗി നിങ്ങള്‍ക്ക് നന്നായി ആസ്വദിക്കണമെങ്കില്‍ നിരന്തരം ദൈവവുമായി ബന്ധപ്പെടുക. നിങ്ങളും ദൈവവും തമ്മില്‍ വേര്‍തിരിവില്ല. സമുദ്രത്തില്‍ നിന്ന് വേറിട്ടൊരു അസ്തിത്വം ഒരു തിരയ്ക്ക് ഉണ്ടെന്ന് എപ്പോഴെങ്കിലും ചിന്തിക്കാനാകുമോ?. തിരമാല സമുദ്രത്തില്‍ ജനിക്കുന്നു. സമുദ്രത്തില്‍ വസിക്കുന്നു, ഒടുവില്‍ സമുദ്രത്തില്‍ ലയിക്കുന്നു. സമുദ്രവും തിരമാലകളും ഒന്നാണ്. എല്ലായ്‌പ്പോഴും ഒന്നാണ്. ഈ യോഗ, ഈ ഐക്യം, ഈ ബന്ധം, സ്വത്വം എന്നിവ. മനസ്സിലാക്കുക. നിങ്ങളുടെ എല്ലാം ദൈവമാണ്. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാം ദൈവമാണ്. നിങ്ങളുടെ ഗുരുവിനെ പിന്തുടരുക ക്രിയാ യോഗ ദിവസവും പതിവായി ആത്മാര്‍ത്ഥമായി പരിശീലിക്കുക. ഈ വിദ്യ തന്നെ ദൈവികമാണ്. ഇത് നിങ്ങളുടെ കൂടുതല്‍ ദൈവോന്മുഖവും സാക്ഷാത്കൃതവുമാക്കും.
പരമഹംസ പ്രജ്ഞാനാനന്ദ
Kriya Yoga includes techniques that are entirely scientific, every step being based upon experimental realization. Yoga and science are inseparable, just as religion and science are necessary complements. The scientist sets the task of controlling the physical forces, whereas yogi is concerned with the mental forces. A scientist is an unconscious yogi whose mind works on external grooves. Yoga is an exact science based on immutable laws of nature.
................................................
ക്രിയാ യോഗയില്‍ പൂര്‍ണ്ണമായും ശാസ്ത്രീയമായ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുന്നു. ഓരോ ഘട്ടവും പരീക്ഷണാത്മക തിരിച്ചറിവിനെ അടിസ്ഥാനമാക്കിയുളളതാണ്. മതവും ശാസ്ത്രവും അന്യോന്യം പൂരകങ്ങളായതുപോലെ യോഗവും ശാസ്ത്രവും അഭേദ്യമാണ്. ശാരീരിക ശക്തികളെ നിയന്ത്രിക്കാനുളള ചുമതല ശാസ്ത്രജ്ഞന്‍ നിര്‍വ്വഹിക്കുന്നു, അതേ സമയം യോഗ മാനസിക ശക്തികളുമായി ബന്ധപ്പെട്ടതാണ്. മനസ്സ് ബാഹ്യ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അബോധാസ്ഥയിലായ ഒരു യോഗിയാണ് ശാസ്ത്രജ്ഞന്‍. പ്രകൃതിയുടെ മാറ്റമില്ലാത്ത നിയമങ്ങളെ അടിസ്ഥാനമാക്കിയുളള കൃത്യമായ ശാസ്ത്രമാണ് യോഗ.
പരമഹംസ ഹരിഹരാനന്ദ
Kriya Yoga is based on scientific breathing that pacifies, slows the breathing process and makes the breath flow inside the nostrils, not outside. By the practice of Kriya Yoga, in a short time, the mind becomes calm, quiet and thoughtless. The blood, absorbing sufficient oxygen and getting de-carbonized, brings better living. We may become free from the stress and strain of life.
.........................................
ക്രിയാ യോഗ ശാസ്ത്രീയമായ ശ്വസനത്തെ അടിസ്ഥാനമാക്കിയുളളതാണ്. അത് ശ്വസന പ്രക്രിയയെ മന്ദീഭവിപ്പിക്കുന്നു. ക്രിയാ യോഗ പരിശീലനത്തിലൂടെ ചുരുങ്ങിയ സമയത്തിനുളളില്‍ മനസ്സ് ശാന്തവും ചിന്താശൂന്യവുമായി തീരുന്നു. രക്തം ആവശ്യത്തിന് ഓക്‌സിജന്‍ ആഗിരണം ചെയ്യുകയും മാലിന്യങ്ങളെ പുറന്തളളുകയും ചെയ്യുന്നതിലൂടെ മെച്ചപ്പെട്ട ജീവിതം ലഭിക്കും. ജീവിത സമ്മര്‍ദ്ദത്തില്‍ നിന്നും നമുക്ക് സ്വതന്ത്രരാകാം.
പരമഹംസ ഹരിഹരാനന്ദ
Reading spiritual books, hearing so many discourses, seeing so many monks and chanting many verses of the scriptures cannot give you spirituality and Self-realization. It only helps to show the way of spirituality. Practice is the Key
......................................................
ആത്മീയ പുസ്തകങ്ങള്‍ വായിക്കുക, ധാരാളം പ്രഭാഷണങ്ങള്‍ കേള്‍ക്കുക, ധാരാളം സന്യാസിമാരെ കാണുകയും ആത്മീയ ഗ്രന്ഥങ്ങളില്‍ നിന്ന് നിരവധി വാക്യങ്ങള്‍ ചൊല്ലുകയും ചെയ്യുക - ഇവയൊന്നും നിങ്ങള്‍ക്ക് ആത്മീയതയും ആത്മസാക്ഷാത്ക്കാരവും നല്‍കില്ല. ഇത് ആത്മീയതയുടെ വഴി കാണിക്കാന്‍ മാത്രം സഹായിക്കുന്നു. പരിശീലനമാണ് ഏറ്റവും പ്രധാനം.
പരമഹംസ ഹരിഹരാനന്ദ