6. SWAMI SATYANANDA GIRI

Birth : 17 November 1896 at Bikrampur
Mahasamadhi : 02 August 1971

Swamiji was a philosopher, singer, composer, poet, social worker, and above all, a gifted disciple and truly divine master in the lineage of Kriya Yoga.

His long cherished dream was fulfilled during his college years when he met his guru of destiny, Swami Shriyukteshwar, and was initiated into Kriya Yoga. Four years after Mukunda became a sannyasi known as Swami Yogananda, Manmohan graduated from the university with a B.A. (Honors) in Philosophy. In 1919, under the direction of his guru, he was initiated into the monastic order and became known as Swami Satyananda Giri.

Swami Satyananda laid the foundation for Mahatma Gandhi and his disciples' initiation into Kriya Yoga by Paramahamsa Yogananda, who returned to India in 1935.

After his Gurudev's mahasamadhi on March 9, 1936, and a few months after Paramahamsa Yogananda's return to America, Swami Satyananda intiated Rabinaryan Brahmachari (Parmahamsa Hariharananda) into higher kriyas. Leaving the work and management of Puri Ashram to Rabinaryan Brahmachari, he accepted the life of a wandering monk, preaching and teaching Kriya Yoga all over India. His encounter in South India with Ramana Maharshi, a luminous saint renowned for his deep spiritual experience, turned into a unique, intense love.

After Paramahamsa Yogananda's mahasamadhi in 1952 and until the end of his life, he remained the president of Puri Karar Ashram. With a life enriched with spiritual experience, dedicated to the cause of humanity.

സ്വാമി സത്യാനന്ദ ഗിരി

ജനനം : 17 നവംബര്‍ 1896 ബിക്രംപൂര്‍
മഹാസമാധി : 02 ആഗസ്റ്റ് 1971

സ്വാമിജി ഒരു തത്വചിന്തകനും ഗായകനും സംഗീതസംവിധായകനും കവിയും സാമൂഹ്യ പ്രവര്‍ത്തകനും എല്ലാറ്റിനുമുപരിയായി ക്രിയാ യോഗ ഗുരുപരമ്പരയിലെ പ്രതിഭാധനനായ ഒരു ഗുരുവായിരുന്നു.

അദ്ദേഹത്തിന്റെ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ സ്വാമി ശ്രീയുക്തേശ്വറിനെ കണ്ടുമുട്ടുകയും ക്രിയാ യോഗയിലേക്ക് പ്രവേശിക്കുകയും ചെയ്തു. മുകുന്ദന്‍, സ്വാമി യോഗാനന്ദ എന്ന സന്യാസിയായതിനു 4 വര്‍ഷങ്ങള്‍ക്കുശേഷം തത്വശാസ്ത്രത്തില്‍ ബിരുദം നേടിയ മന്‍മോഹന്‍ 1919 ല്‍ ഗുരുവിന്റെ ഉപദേശപ്രകാരം സന്യാസ ദീക്ഷ സ്വീകരിക്കുകയും സ്വാമി സത്യാനന്ദ ഗിരി എന്നറിയപ്പെടുകയും ചെയ്തു.

മഹാത്മാഗാന്ധിയും ശിഷ്യന്മാരും പരമഹംസ യോഗാനന്ദയില്‍ നിന്നും ക്രിയാ യോഗ ദീക്ഷ സ്വീകരിച്ചത് സ്വാമി സത്യാനന്ദയുടെ പരിശ്രമഫലമായിരുു.

1936 ല്‍ ഗുരുവിന്റെ മഹാ സമാധിക്കുശേഷം പരമഹംസ യോഗാനന്ദ അമേരിക്കയിലേക്കു മടങ്ങിക്കഴിഞ്ഞ് അദ്ദേഹം രബിനാരായണന്‍ ബ്രഹ്മചാരിയെ (സ്വാമി ഹരിഹരാനന്ദഗിരി) ഉയര്‍ന്ന ക്രിയകളിലേക്ക് നയിച്ചു. പുരിയിലെ ആശ്രമത്തിന്റെ കാര്യങ്ങള്‍ രബിനാരായണനെ ഏല്‍പ്പിച്ചതിനുശേഷം ക്രിയാ യോഗയുടെ പ്രചാരത്തിനായി ഭാരതം മുഴുവന്‍ യാത്ര ചെയ്തു. ഈ കാലഘട്ടത്തിലാണ് അഗാധമായ ആത്മീയ അനുഭവത്തിലൂടെ പ്രശസ്തനായ രമണമഹര്‍ഷിയുമായി ദക്ഷിണേന്ത്യയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയത്.

1952 ല്‍ പരമഹംസ യോഗാനനന്ദയുടെ മഹാസമാധിക്കുശേഷം അദ്ദേഹം ജീവിതാവസാനം വരെ കരാര്‍ ആശ്രമത്തിന്റെ പ്രസിഡന്റായി തുടര്‍ന്നു. ആത്മീയാനുഭവങ്ങളാല്‍ സമ്പമായ ആ ജീവിതം മാനവികതയുടെ പുരോഗതിക്കായി സമര്‍പ്പണം ചെയ്യപ്പെട്ടതാണ്.


Kriya Yoga – Kerala Centre,

( Registered Trust)
Address :  43/ 545 (7), Vaishnavi, Chunnambuthara, Vadakkanthara, Palakkad , Pin 678012, Kerala
Cell + whats app nos:  0091 9747906400/ 8056221600/ 9447541711 / 6360064763
Scroll to Top