2. SHRI LAHIRI MAHASHAYA

Birth : 30 September 1828 at Ghuarani, Nadia, West Bengal
Mahasamadhi : 26 September 1895

Shyamacharan Lahiri was ordained by Babaji Maharaj to liberate both saints and householders through the easy and simple techniques of Kriya Yoga. Under the able guidance of his erudite father, pious mother, and the watchful eye of Babaji Maharaj, he matured into a Self-realized divine being, established in sthitaprajna and wisdom. His interpretation and analysis of Indian and Western scriptures was based on his personal realization of their essence, rather than intellectual analysis.
Lahiri Mahashaya's spiritual quest reached its peak when he was transferred to the Himalayas. It was there, in Ranikhet, that he met his deathless guru, Babaji Maharaj. Materializing a magnificent golden palace studded with countless dazzling jewels and gems of all varieties, Babaji Maharaj initiated Lahiri Mahashaya into all the sacred and secret techniques of Kriya Yoga. As instructed by Babaji Maharaj, he returned home to perform the worldly duties of an ideal householder. He became a perfectly realized yogi, able to show the path of liberation to householders, brahmacharis, and yogis alike. Word of his spiritual attainment spread, drawing devotees and seekers from all walks of life towards him.

As he entered into the eternal abode of God, he said: "Those who practice this immortal Kriya Yoga shall never perish and become orphans. Obtaining this great and immortal Kriya Yoga from Babaji Maharaj, I resuscitated it in this world. In the future, it will spread to every house, and man will gradually move ahead on this path to the ultimate liberation. The path of salvation shall always remain open to mankind”.

ലാഹിരി മഹാശായ

ജനനം : 30 സെപ്തംബര്‍ 1828 പശ്ചിമ ബംഗാളിലെ നാദിയയിലെ ഗുരാനിയില്‍
മഹാസമാധി : 26 സെപ്തംബര്‍ 1895

ക്രിയാ യോഗയുടെ ലളിതമായ സാങ്കേതിക വിദ്യകളിലുടെ സന്യാസി മാരേയും ഗൃഹസ്ഥന്മാരേയും വിമോചിപ്പിക്കാന്‍ മഹാരാജ് ശ്യാമാചരന്‍ ലാഹിരിയെ ബാബാജി നിയോഗിച്ചു. അദ്ദേഹം തന്റെ പണ്ഡിതനായ പിതാവിന്റേയും ഭക്തയായ അമ്മയുടേയും ബാബാജി മഹാരാജിന്റേയും മേല്‍നോട്ടത്തില്‍ ആത്മജ്ഞാനം നേടിയ ഒരു ദിവ്യഗുരുവായി തീര്‍ന്നു. ഉപരിപ്ലവമായ ബൗദ്ധിക വിശകലനങ്ങള്‍ക്കു പകരം ഇന്ത്യന്‍ - പാശ്ചാത്യ ആത്മീയ ഗ്രന്ഥങ്ങളെക്കുറിച്ചുളള അദ്ദേഹത്തിന്റെ വ്യാഖ്യാനവും വിശകലനവും അവയുടെ സത്തയെ വ്യക്തിപരമായി തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു.

ഹിമാലയത്തിലേക്ക് മാറ്റപ്പെട്ടപ്പോള്‍ ലാഹിരി മഹാശായയുടെ ആത്മീയ അന്വേഷണം അതിന്റെ ഉച്ചസ്ഥായിയിലെത്തി. റാണിഖേട്ടില്‍ വച്ചാണ് മരണമില്ലാത്ത ഗുരു ബാബാജി മഹാരാജിനെ അദ്ദേഹം ദര്‍ശിച്ചത്. എല്ലാ തരത്തിലുമുളള അസംഖ്യം ആഭരണങ്ങളും രത്‌നങ്ങളും കൊണ്ട് അലങ്കരിച്ച് മനോഹരമായ ഒരു സ്വര്‍ണ്ണ കൊട്ടാരം സൃഷ്ടിച്ച ബാബാജി മഹാരാജ് ക്രിയാ യോഗയുടെ പവിത്രവും രഹസ്യവുമായ സാങ്കേതിക വിദ്യകള്‍ ലാഹിരി മഹാശായയ്ക്ക് ഉപദേശിച്ചു.

ബാബാജി മഹാരാജിന്റെ നിര്‍ദ്ദേശപ്രകാരം തന്റെ ലൗകിക കടമകള്‍ നിറവേറ്റുന്നതിനായി അദ്ദേഹം നാട്ടിലേക്ക് മടങ്ങി. സാധാരണ ജനങ്ങള്‍ക്കും ബ്രഹ്മചാരികള്‍ക്കും യോഗികള്‍ക്കും ഒരു പോലെ വിമോചനത്തിന്റ പാത കാണിക്കുവാന്‍ കഴിവുളള ഒരു യോഗിയായി അദ്ദേഹം മാറി. അദ്ദേഹത്തിന്റെ ആത്മീയ നേട്ടത്തെക്കുറിച്ചുളള വചനം പ്രചരിച്ചു. എല്ലാ മേഖലകളിലുമുളള ഭക്തരും അന്വേഷകരും അദ്ദേഹത്തെ തേടിയെത്തി. മരിക്കുതിന് മുമ്പ് അദ്ദേഹം പറഞ്ഞു, 'ഈ അനശ്വരമായ ക്രിയാ യോഗ പരിശീലിക്കുവര്‍ ഒരിക്കലും ക്ഷയിച്ച് അനാഥരാകില്ല. ബാബാജി മഹാരാജില്‍ നിന്ന് ഈ മഹത്തായതും ശാശ്വതവുമായ ക്രിയാ യോഗ നേടികൊണ്ട്, ഞാന്‍ ഈ ലോകത്ത് അത് പുനരുജ്ജീവിപ്പിച്ചു. ഭാവിയില്‍, അത് എല്ലാ വീട്ടിലേക്കും വ്യാപിക്കും, മനുഷ്യന്‍ ക്രമേണ ആത്യന്തിക വിമോചനത്തിലേക്കുളള ഈ പാതയിലൂടെ മുന്നേറും. രക്ഷയുടെ പാത എപ്പോഴും മനുഷ്യ വര്‍ഗത്തിന് മുമ്പില്‍ തുറിന്നിരിക്കും.'


Kriya Yoga – Kerala Centre,

( Registered Trust)
Address :  43/ 545 (7), Vaishnavi, Chunnambuthara, Vadakkanthara, Palakkad , Pin 678012, Kerala
Cell + whats app nos:  0091 9747906400/ 8056221600/ 9447541711 / 6360064763
Scroll to Top