5. PARAMAHAMSA YOGANANDA

Birth : 05 January 1893 at Gorakhpur
Mahasamadhi : 07 March 1952 Los Angeles, California , USA

The prophecy of Lahiri Mahashaya came true when Mukunda Lal Ghosh was born to Gyana Prabha and Bhagabati Charan Ghosh who would later become adored worldwide as Paramahamsa Yogananda, a prophet for people stuck in the mire of delusion.

His strong and indomitable willpower, dynamic personality, divine love, and high state of spiritual experience enabled him to be a spiritual beacon, blazing the path of Kriya Yoga for millions of people in the West. That he was divinely ordained to do so was evidenced by the prophecy of Swami Vivekananda: "I have laid the foundation of spiritualism, but after me a mahayogi will come who will teach you how to realize God through yoga." Yoganandaji's use of language in both his speeches and writings was so forceful that others could easily perceive the miraculous play of gurus and God within him. He blended Swami Vivekananda's clarity, Shankaracharya's wisdom, and Chaitanya's love.

After a decade and a half of ceaseless spiritual work in the USA, Yoganandaji retuned to India in 1935 to the unspeakable exhilaration of his beloved Gurudev. During his stay, many great personalities such as Ramana Maharshi, Anandamoyee Ma, Kashimoni Devi, the saintly wife of Shyamacharan, and Mahatma Gandhi came in contact with him. Understanding the significance and universality of Kriya Yoga as the scientific foundation of all religions, Mahatma Gandhi and his disciples in Wardha Ashram took initiation from him in 1935. During his stay in Kolkata, Paramahamsa Hariharananda took initiation into second Kriya from him. His Gurudev Shriyukteshwarji bestowed on him the highest monastic title of Paramahamsa during this period.

Yoganandaji's life was eventful, miraculous, monumental, and epoch-making. On October 6, 1951, he wrote to Paramahamsa Hariharananda, "My life is a whirlwind of activity and struggle with work." A gifted orator and singer, he inundated the hearts of millions with the water of divine love. His published books, such as The Autobiography of a Yogi, Whispers From Eternity, The Divine Romance, and Science of Religion, stand as a glowing testimony to his boundless brilliance, erudition, and experience with the Self.

പരമഹംസ യോഗാനന്ദ

ജനനം : 05 ജനുവരി 1893 ഗോരഖ്പൂര്‍
മഹാസമാധി: ഒരു വിരുന്നില്‍ പങ്കെടുത്ത് പ്രഭാഷണം നടത്തുമ്പോള്‍, 07 മാര്‍ച്ച് 1952 ലോസ് ആഞ്ചെലസ്, അമേരിക്ക

മായാ പ്രപഞ്ചത്തില്‍ കുടുങ്ങിയ ആളുകളുടെ രക്ഷകനായ പില്‍ക്കാലത്ത് ലോകമെമ്പാടും ആരാധിക്കപ്പെട്ട പരമഹംസ യോഗാനന്ദ എ മുകുന്ദലാല്‍ ഘോഷ്, ജ്ഞാനപ്രഭയ്ക്കും ഭഗവതി ചരഘോഷിനും പിറന്നപ്പോള്‍ ലാഹിരി മഹാശായയുടെ പ്രവചനം യാഥാര്‍ത്ഥ്യമായി.

പാശ്ചാത്യ രാജ്യങ്ങളില്‍ ആയിരക്കണക്കിന് ആളുകളെ ക്രിയാ യോഗയിലേക്ക് ആകര്‍ഷിച്ച അദ്ദേഹത്തിലെ ശക്തവും അജയ്യവുമായ ഇച്ഛാശക്തിയും പരിവര്‍ത്തനാത്മകമായ വ്യക്തിത്വവും ദിവ്യസ്‌നേഹവും ഈശ്വരാനുഭവത്തിന്റെ ഉയര്‍ന്ന അവസ്ഥയും അദ്ദേഹത്തെ ഒരു ആത്മീയ പ്രകാശഗോപുരമാക്കി. സ്വാമി വിവേകാനന്ദന്‍ പ്രവചിച്ചിരുന്നു'പാശ്ചാത്യ രാജ്യങ്ങളില്‍ ഞാന്‍ ആത്മീയതയുടെ അടിത്തറയിട്ടു. പക്ഷെ എനിക്കുശേഷം യോഗയിലൂടെ എങ്ങനെ ദൈവത്തെ തിരിച്ചറിയാമെന്ന് നിങ്ങളെ പഠിപ്പിക്കുന്ന ഒരു മഹായോഗി വരും.' യോഗാനന്ദജി തന്റെ പ്രസംഗങ്ങളിലും രചനകളിലും ഉപയോഗിച്ച ഭാഷ വളരെ സൗന്ദര്യമുളളതും ശക്തിമത്തുമായിരുന്നു. അനുയായികള്‍ക്ക് ദൈവത്തിന്റേയും ഗുരുക്കന്മാരുടേയും ശക്തി അദ്ദേഹത്തില്‍ ദര്‍ശിക്കാന്‍ സാധിച്ചു. സ്വാമി വിവേകാനന്ദന്റെ ആശയസ്ഥുടതയും ശങ്കരാചാര്യരുടെ ജ്ഞാനവും ചൈതന്യയുടെ സ്‌നേഹവും അദ്ദേഹത്തില്‍ സമ്മേളിച്ചിരുന്നു.

അമേരിക്കയിലെ ഒരു പതിറ്റാണ്ടത്തെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം 1935-ല്‍ ഭാരതത്തില്‍ മടങ്ങിയെത്തിയ അദ്ദേഹം രമണ മഹര്‍ഷി, ആനന്ദമയി മാ, മഹാത്മാഗാന്ധി തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. മഹാത്മാഗാന്ധിയും അനുയായികളും 1935 ല്‍ വാര്‍ധാ ആശ്രമത്തില്‍ വെച്ച് അദ്ദേഹത്തില്‍ നിന്ന് ക്രിയാദീക്ഷ സ്വീകരിച്ചു. ഈ കാലഘട്ടത്തിലാണ് അദ്ദേഹത്തിന് ഗുരുവില്‍ നിന്നും പരമഹംസ പട്ടം ലഭിക്കുന്നത്.

സംഭവബഹുലവും അത്ഭുതകരവും ചരിത്രം സൃഷ്ടിക്കുതുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹം ഹരിഹരാനന്ദ ബാബയ്‌ക്കെഴുതി
'എന്റെ ജീവിതം നിരന്തരമായ കര്‍മ്മങ്ങളുടേയും കഠിനമായ ജോലികളുടേയും ഒരു പ്രവാഹമാണ്.' പ്രതിഭാധനനായ ഒരു പ്രാസംഗികനും ഗായകനുമായ അദ്ദേഹത്തിന്റെ ദിവ്യസ്‌നേഹസ്പര്‍ശത്താല്‍ ലക്ഷക്കണക്കിനു ആളുകളുടെ ഹൃദയങ്ങള്‍ അലിഞ്ഞു. അദ്ദേഹത്തിന്റെ ബുദ്ധിശക്തിയുടേയും പാണ്ഡിത്യത്തിന്റേയും സാക്ഷ്യമായിട്ട്് പുസ്തകങ്ങള്‍ Autobiography of A Yogi, Whispers from Enternity, Divine Romance, Science of Religion തുടങ്ങിയവ നിലകൊള്ളുന്നു.


Kriya Yoga – Kerala Centre,

( Registered Trust)
Address :  43/ 545 (7), Vaishnavi, Chunnambuthara, Vadakkanthara, Palakkad , Pin 678012, Kerala
Cell + whats app nos:  0091 9747906400/ 8056221600/ 9447541711 / 6360064763
Scroll to Top