8. PARAMAHAMSA PRAJNANANANDA

Paramahamsa Prajnanananda   - the Current Guru of Kriya Yoga

Paramahamsa Prajnanananda was born as Triloki Dash in the village of Pattamundai in Orissa, India. Raised in a pious and spiritual atmosphere, he began searching for a spiritual mentor in early childhood. In 1980, while still a student in college, he met his Gurudev, Paramahamsa Hariharananda, who initiated him into Kriya Yoga. Unlike his peers, Triloki Dash spent much of his time in prayer, puja, and meditation. He frequently retreated to the solitude of remote Himalayan caves to be in the company of sages and saints seeking ultimate Truth. He kept up a rigorous spiritual practice under the tutelage of his beloved Gurudev while working as a professor of Economics at Ravenshaw College in Cuttack.

In 1995, Brahmachari Triloki Dash was initiated as a sannyasi, monk, by Paramahamsa Hariharananda. Receiving the name Swami Prajnanananda Giri, he was directed by his Gurudev the next day to travel to Europe, the USA, and other countries in order to propagate Kriya Yoga through public lectures, seminars, retreats, and meditation. Long before Triloki Dash became a monk, Paramahamsa Hariharananda predicted, "Whatever is started by me has to be completed by him."

Three years later, Paramahamsa Prajnanananda was given the title of Paramahamsa, the highest title given to monks and saints who attain the apogee of God-realization, by his Gurudev on August 10, 1998, on his birthday.

Aglow with radiant wisdom, ever joyful, and reveling in the selfless sacrifice of a silent and secluded monk's life, Prajnananada has ceaselessly traveled around the world to promote the message of Kriya Yoga to all who seek liberation. He has written and translated numerous books on spiritual topics, skillfully interpreting ageless philosophies in the light of modern science and technology. Using a simple, succinct, candid style, he demonstrates a broad scriptural knowledge, profound wisdom, and a delightful way with words. Able to focus on multiple tasks at one time with perfect precision and mastery, Prajnananandaji projects a buoyant, energetic God-intoxication.

In 1999, Prajnananandaji became the third Indian monk, following Swami Vivekananda and Shri Ravi Shankar, to address the Parliament of World Religions. While serving as the president of Prajnana Mission, he had undertaken projects that promote spiritual education, social and health services, and philanthropic works around the world. He established Hariharananda Balashram, a residential school for poor and orphan children in Arua near his own birthplace, Pattamundai. Following his master's vision, Prajnananandaji created a beautiful ashram with international repute at Balighai, in Orissa, called Hariharananda Gurukulum, and its latest addition, a majestic samadhi temple commemorating his Gurudev.

This world-revered master of Kriya Yoga is the epitome of boundless love, wisdom, and action, representing a combination of Swami Vivekananda, Shri Shankara, and Shri Chaitanya. What Swami Vivekananda was to Ramakrishna Paramahamsa, Arjuna to Shri Krishna, Prajnananandaji is to his Gurudev, Paramahamsa Hariharananda. Paramahamsa Prajnanananda stands distinguished and unique among saints and sages of India.

പരമഹംസ പ്രജ്ഞാനാനന്ദ - ക്രിയാ യോഗയുടെ ഇപ്പോഴത്തെ ഗുരു.

ഇന്ത്യയിലെ ഒറീസ്സയിലെ പട്ടാമുണ്ടായ് ഗ്രാമത്തിലാണ് ത്രിലോകി ദാഷായി പരമഹംസ പ്രജ്ഞാനാനന്ദ ജനിച്ചത്. ഭക്തിപരവും ആത്മീയവുമായ അന്തരീക്ഷത്തില്‍ വളര്‍ന്ന അദ്ദേഹം ഗുരുവിനെ തിരയാന്‍ തുടങ്ങി. 1980 ല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ, പരമഹംസ ഹരിഹരാനന്ദ ബാബ അദ്ദേഹത്തെ ക്രിയാ യോഗയിലേക്ക് ആനയിച്ചു. സമപ്രായക്കാരില്‍ നിന്ന് വ്യത്യസ്തനായി ത്രിലോകി ദാഷ് പ്രാര്‍ത്ഥന, പൂജ, ധ്യാനം എിവയില്‍ കൂടുതല്‍ സമയം ചെലവഴിച്ചു. ആത്യന്തിക സത്യം തേടുന്ന മഹര്‍ഷിമാരുടേയും വിശുദ്ധരുടേയും കൂട്ടായ്മയില്‍ വിദൂര ഹിമാലയന്‍ ഗുഹകളുടെ ഏകാന്തതയിലേക്ക് അദ്ദേഹം ഇടയ്ക്കിടെ പിന്‍വാങ്ങുമായിരുന്നു. കട്ടക്കിലെ റാവന്‍ഷാ കോളേജില്‍ ഇക്കണോമിക്‌സ് പ്രൊഫസറായി ജോലി ചെയ്യുന്നതിനിടയില്‍ അദ്ദേഹം തന്റെ പ്രിയപ്പെട്ട ഗുരുദേവന്റെ കീഴില്‍ കഠിനമായ ആത്മീയ പരിശീലനം തുടര്‍ുകൊണ്ടിരുന്നു.

1995-ല്‍ പരമഹംസ ഹരിഹരാനന്ദയില്‍ നിന്ന് സന്യാസ ദീക്ഷ സ്വീകരിച്ച് സ്വാമി പ്രജ്ഞാനാനന്ദഗിരി എന്ന പേര് ലഭിച്ച അദ്ദേഹത്തിന് അടുത്ത ദിവസം യൂറോപ്പ്, യു.എസ്.എ, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഗുരുദേവ് നിര്‍ദ്ദേശം നല്‍കി. പൊതുയോഗങ്ങള്‍, സെമിനാറുകള്‍, റിട്രീറ്റുകള്‍, ധ്യാനം എിവയിലൂടെ ക്രിയാ യോഗ പ്രചരിപ്പിക്കുമെന്ന് ത്രിലോകി ദാഷ് സന്യാസിയാകുന്നതിന് വളരെ മുമ്പുത െപരമഹംസ ഹരിഹരാനന്ദ പ്രവചിച്ചിരുന്നു 'ഞാന്‍ ആരംഭിക്കുതെല്ലാം അദ്ദേഹം പൂര്‍ത്തിയാക്കും.' മൂന്നൂവര്‍ഷത്തിനു ശേഷം, സ്വാമി പ്രജ്ഞാനാനന്ദയ്ക്ക് ദൈവസാക്ഷാത്കാരത്തിന്റെ ഉന്നത തലത്തിലെത്തുന്ന സന്യാസിമാര്‍ക്കും വിശുദ്ധന്മാര്‍ക്കും നല്‍കു പരമഹംസ എന്ന പരമോന്നത പദവി 1998 ആഗസ്റ്റ് 10 ന് ഗുരുദേവ് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ നല്‍കി. നിസ്വാര്‍ത്ഥമായി ത്യാഗത്തില്‍ തിളങ്ങുന്ന ജ്ഞാനത്തോടെ എപ്പോഴും സന്തോഷത്തോടെ പ്രജ്ഞാനാനന്ദ ലോകമെമ്പാടും നിരന്തരം സഞ്ചരിച്ച് വിമോചനം ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി ക്രിയാ യോഗയുടെ സന്ദേശം പ്രചരിപ്പിക്കുന്നു. ആധുനിക ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യകളുടേയും വെളിച്ചത്തില്‍ തത്വചിന്തകളെ സമര്‍ത്ഥമായി വ്യാഖ്യാനിച്ചുകൊണ്ട് ആത്മീയ വിഷയങ്ങളെക്കുറിച്ച് ധാരാളം പുസ്തകങ്ങള്‍ അദ്ദേഹം എഴുതി കൊണ്ടിരിക്കുന്നു. ലളിതവും സംക്ഷിപ്തവുമായ ശൈലി ഉപയോഗിച്ച് അദ്ദേഹം വിശാലമായ വിശുദ്ധ ഗ്രന്ഥങ്ങളുടെ പരിജ്ഞാനം, അഗാധമായ ജ്ഞാനം എിവ പ്രദര്‍ശിപ്പിക്കുന്നു. കൃത്യതയോടും പാണ്ഡിത്യത്തോടും കൂടി ഒരേ സമയം ഒന്നിലധികം ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിവുളള പ്രജ്ഞാനാനന്ദ ഉര്‍ജ്ജസ്വലനായി ദൈവ ലഹരി പ്രക്ഷേപിക്കുന്നു.

1999-ല്‍ ലോക മതങ്ങളുടെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം സ്വാമി വിവേകാനന്ദനും ശ്രീ രവിശങ്കറിനും ശേഷം ആ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ സന്യാസിയായി. പ്രജ്ഞാനമിഷന്റെ പ്രസിഡന്റായിരിക്കെ ലോകമെമ്പാടുമുളള ആത്മീയ വിദ്യാഭ്യാസം, സാമൂഹിക ആരോഗ്യ സേവനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രോജക്ടുകള്‍ അദ്ദേഹം ഏറ്റെടുത്തിരുന്നു. ദരിദ്രര്‍ക്കും അനാഥരായ കുട്ടികള്‍ക്കുമായി ഹരിഹരാനന്ദ ബാലാശ്രം എന്ന റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ അദ്ദേഹം തന്റെ ജന്മസ്ഥലമായ പട്ടാമുണ്ടായ്ക്ക് സമീപം അരുവയില്‍ സ്ഥാപിച്ചു. ഗുരുവിന്റെ അഭിപ്രായമനുസരിച്ച് പ്രജ്ഞാനാനന്ദജി ഒറീസയിലെ ബാലിഘായില്‍ ഹരിഹരാനന്ദ ഗുരുകുലം എന്ന പേരില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയ മനോഹരമായ ഒരു ആശ്രമം സൃഷ്ടിച്ചു. അതില്‍ ഗുരുദേവന്റെ സ്മരണാര്‍ത്ഥം മഹത്തായ ഒരു സമാധിക്ഷേത്രം പണികഴിപ്പിച്ചു.

ക്രിയാ യോഗയുടെ ഈ ഗുരു അതിരുകളില്ലാത്ത സ്‌നേഹം, ജ്ഞാനം, പ്രവൃത്തി എിവയുടെ പ്രതീകമാണ്. അദ്ദേഹം സ്വാമി വിവേകാനന്ദന്‍, ശ്രീ ശങ്കരാചാര്യര്‍, ശ്രീ ചൈതന്യ എിവരുടെ സംയോജനമാണ്.

പരമഹംസ പ്രജ്ഞാനാനന്ദ ഇന്ത്യയിലെ വിശുദ്ധന്മാര്‍ക്കും ഋഷിമാര്‍ക്കും ഇടയില്‍ വിശിഷ്ടനും അതുല്യനുമാണ്.


Kriya Yoga – Kerala Centre,

( Registered Trust)
Address :  43/ 545 (7), Vaishnavi, Chunnambuthara, Vadakkanthara, Palakkad , Pin 678012, Kerala
Cell + whats app nos:  0091 9747906400/ 8056221600/ 9447541711 / 6360064763
Scroll to Top