Mahavatar Babaji Maharaj is a great ageless and eternally young Yogi . He is supreme and unparalleled among all saints and sages. He assumes an all-compassionate, beautiful, luminous form to provide an experience of new life to confused, grieving, fearful, despondent, and doubtful people, showing them the highway to God-realization.
Babaji initiated Lahiri Mahashaya into the liberating and sacrosanct techniques of Kriya Yoga during the 19th century at the Himalayas. The compassionate Babaji Maharaj instructed him to go back to the world and perform his worldly duties as an ideal yogi householder, blazing the path of liberation for worldly people and sannyasis alike who earnestly sought God-realization. In this way Babaji taught that liberation was no longer the monopoly of a few select sannyasis, and that worldly people could attain godhood without abandoning their duties. By seeking the soul at every moment during all activities, we can achieve God-realization.
He brought the message of Kriya Yoga to the West through Paramahamsa Yogananda and Paramahamsa Hariharananda, who were brought by his direction into close contact with Swami Shriyukteshwar for spiritual grooming and stewardship. He appeared before Paramahamsa Yogananda before Yoganandaji's voyage to the West.
The earnest prayer of Brahmachari Rabinarayan (Paramahamsa Hariharananda) to glimpse Mahavatar Babaji's form was benignly answered when Babaji appeared to him in Puri Karar Ashram in 1949. Pleased with Paramahamsa Hariharanandaji's high spiritual attainment, Babaji Maharaj inspired him to visit the West in order to propagate Kriya Yoga.
മഹാവതാര്‍ ബാബാജി
മഹാവതാര്‍ ബാബാജി മഹാരാജ് അനശ്വരനും നിത്യഹരിതനുമായ മഹായോഗിയാണ്. എല്ലാ ആത്മീയ ഗുരുക്കന്മാര്‍ക്കും മുനിമാര്‍ക്കും ഇടയില്‍ അദ്ദേഹം പരമോന്നതനും സമാനതകളില്ലാത്തയാളുമാണ്. ജീവിത ദുരിതത്തിലാണ്ടിരിക്കുന്ന വിഷമിക്കുന്ന മനസ്സുകളുളളവര്‍ക്ക് പുതിയ ജീവിതത്തിന്റെ അനുഭവം പ്രദാനം ചെയ്യുന്നതിനായി അദ്ദേഹം അനുകമ്പയുളള സുന്ദരവും തിളക്കമാര്‍ന്നതുമായ ഒരൂ രൂപം സ്വീകരിക്കുന്നു. അവര്‍ക്ക് ദൈവസാക്ഷാത്ക്കാരത്തിലേക്കുളള വഴി കാണിക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഹിമാലയത്തില്‍ വച്ച് ബാബാജി ക്രിയാ യോഗയുടെ വിമോചനവും പവിത്രവുമായ സാങ്കേതിക വിദ്യകള്‍ ലാഹിരി മഹാശായയ്ക്ക് പകര്‍ന്ന് നല്‍കി ക്രിയാ യോഗയുടെ ആധുനിക ചരിത്രത്തിന്റെ തുടക്കം കുറിച്ചു. അനുകമ്പയുളള ബാബാജി മഹാരാജ് അദ്ദേഹത്തോട് ലോകത്തിലേക്ക് മടങ്ങാനും ഒരു ഉത്തമ ഗൃഹസ്ഥനായ യോഗിയെ നിലയില്‍ തന്റെ ലൗകിക കടമകള്‍ നിര്‍വ്വഹിക്കുന്നതിനോടൊപ്പം ലോകത്തിലെ ജനങ്ങള്‍ക്കും സന്യാസിമാര്‍ക്കും ഒരു പോലെ വിമോചനത്തിന്റെ പാത കാട്ടിക്കൊടുക്കുവാനും ഉപദേശിച്ചു. മോക്ഷമെന്നത് തിരഞ്ഞെടുക്കപ്പെട്ട ഏതാനും സന്യാസികളുടെ കുത്തകയല്ലെും സാധാരണ ആളുകള്‍ക്ക് അവരുടെ കടമകള്‍ ഉപേക്ഷിക്കാതെ ദൈവത്വം കൈവരിക്കാമെുന്നം ബാബാജി പഠിപ്പിച്ചു. എല്ലാ പ്രവര്‍ത്തനങ്ങളിലും ഓരോ നിമിഷവും ആത്മാവിനെ അന്വേഷിക്കുന്നതിലൂടെ നമുക്ക് ദൈവത്തെ സാക്ഷാത്ക്കരിക്കാന്‍ കഴിയും. പരമഹംസ യോഗാനന്ദ, പരമഹംസ ഹരിഹരാനന്ദ എന്നിവരിലൂടെ അദ്ദേഹം ക്രിയാ യോഗയുടെ സന്ദേശം പാശ്ചാത്യ രാജ്യങ്ങളിലേക്ക് കൊണ്ടുവന്നു. അവരെ അതിന് പ്രാപ്തരാക്കുവാന്‍ വേണ്ടി സ്വാമി ശ്രീയുക്തേശ്വറിനെ ഗുരുവായി നിയോഗിക്കുവാന്‍ അദ്ദേഹം കാരണ ഭൂതനായി. പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുളള യാത്രയ്ക്കുമുമ്പ് അദ്ദേഹം പരമഹംസ യോഗാനന്ദയുടെ മുമ്പാകെ പ്രത്യക്ഷനായി.
1949 ല്‍ പുരിയിലെ കരാര്‍ ആശ്രമത്തില്‍ മഹാവതാര്‍ ബാബാജി പ്രത്യക്ഷപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ രൂപം കാണാനുളള ബ്രഹ്മചാരി രബിനാരായണന്റെ (പരമഹംസ ഹരിഹരാനന്ദ) ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിച്ചു.